എന്തുവിട്ടുവീഴ്ചക്കും തയ്യാറെന്ന് ദേവസ്വം ബോർഡ്; ഒത്തു ചേർന്ന് പ്രശ്‌നങ്ങൾ പരിഹരിക്കാം

  • 21
    Shares

ശബരിമല വിഷയത്തിൽ സമവായ നീക്കവുമായി ദേവസ്വം ബോർഡ്. എന്തുവിട്ടുവീഴ്ചക്കും തയ്യാറാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാർ പറഞ്ഞു. ഒത്തു ചേർന്ന് പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാണ് ദേവസ്വം ബോർഡിന്റെ താത്പര്യം. നാളെ ചേരുന്ന ദേവസ്വം ബോർഡ് യോഗത്തിൽ തുടർ നിയമനടപടികൾ ചർച്ച ചെയ്യും.

പുനപ്പരിശോധനാ ഹർജി നൽകുമോ എന്ന ചോദ്യത്തിന് അങ്ങനെ ചെയ്താൽ നാളെ സമരം നിർത്തുമോ എന്നായിരുന്നു ദേവസ്വം പ്രസിഡന്റിന്റെ മറുപടി. സമരം നിർത്താൻ എല്ലാ തരത്തിലുമുള്ള വീട്ടുവീഴ്ചക്ക് തയ്യാറാണ്. ഒരു രാഷ്ട്രീയ നിലപാടും ദേവസ്വം ബോർഡിനില്ലെന്നും പ്രസിഡന്റ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *