ആചാര ലംഘനങ്ങളും തന്ത്രിയുടെ ഫോൺ കോൾ വിവാദവും; ദേവസ്വം ബോർഡിന്റെ നിർണായക യോഗം ഇന്ന്

  • 4
    Shares

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ശബരിമലയിൽ ചിത്തിര ആട്ട വിശേഷത്തിനായി നട തുറന്നതിന് ശേഷമുള്ള സംഭവവികാസങ്ങൾ യോഗത്തിൽ ചർച്ചയാകും. ചൊവ്വാഴ്ച ആർഎസ്എസ് നേതാവ് വൽസൻ തില്ലങ്കേരി പതിനെട്ടാം പടിയിൽ നടത്തിയ ആചാര ലംഘനവും തന്ത്രി കണ്ഠര് രാജീവന് ബിജെപി നേതാവ് ശ്രീധരൻ പിള്ളയെ ഫോണിൽ ബന്ധപ്പെട്ടതടക്കമുള്ള കാര്യങ്ങളാണ് ചർച്ചയാകുക.

വൽസൻ തില്ലങ്കേരിയെ കൂടാതെ ദേവസ്വം ബോർഡ് അംഗം കെപി ശങ്കരദാസും ആചാര ലംഘനം നടത്തിയതായി ആരോപണം ഉയർന്നിരുന്നു. ശങ്കരദാസ് ഇരുമുടി കെട്ടില്ലാതെ പതിനെട്ടാം പടി കയറുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *