ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സർക്കാരിനെ തള്ളി ദേവസ്വം ബോർഡ്; വിലക്ക് വിശ്വാസത്തിന്റെ ഭാഗം
ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ വാദം തുടരവെ സർക്കാരിനെ തള്ളി ദേവസ്വം ബോർഡ്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും ശബരിമലയിൽ പ്രവേശിപ്പിക്കാനാകില്ലെന്ന് ദേവസ്വം ബോർഡ് സുപ്രീം കോടതിയെ അറിയിച്ചു. വിശ്വാസത്തിന്റെ ഭാഗമായാണ് ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാത്തതെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി
ദേവസ്വം ബോർഡ് സ്വതന്ത്ര സ്ഥാപനമാണെന്നും സർക്കാർ നിലപാട് അവരിൽ അടിച്ചേൽപ്പിക്കില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞിരുന്നു. എന്നാൽ സുപ്രീം കോടതിയിൽ ബോർഡ് പുരോഗമനപരമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ സർക്കാർ നിലപാടിനെ ബോർഡ് തള്ളുന്നതാണ് കോടതിയിൽ കണ്ടത്
ശബരിമലയിൽ സ്ത്രീ പ്രവേശനത്തിന് അനുമതി നൽകണമെന്ന് സംസ്ഥാനം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. അല്ലെങ്കിൽ ഭരണഘടനാ വിരുദ്ധമാകുമെന്നായിരുന്നു സംസ്ഥാനത്തിന്റെ നിരപാട്. ശബരിമല പൊതുക്ഷേത്രമാണെങ്കിൽ സ്ത്രീ വിവേചനം പാടില്ലെന്ന് സുപ്രീം കോടതിയും ഇന്നലെ നിരീക്ഷിച്ചിരുന്നു