ശബരിമലയിൽ സ്ത്രീകൾക്ക് പ്രത്യേക സൗകര്യങ്ങൾ ഒരുക്കുമെന്ന് ദേവസ്വം കമ്മീഷണർ

  • 3
    Shares

ശബരിമലയിൽ സ്ത്രീകൾക്ക് വേണ്ടി പ്രത്യേകം സൗകര്യങ്ങൾ ഒരുക്കുമെന്ന് ദേവസ്വം കമ്മീഷണർ എൻ വാസു. പമ്പയിലും നിലയ്ക്കലിലും നിലവിലുള്ള ശൗചാലയങ്ങളിൽ ഒരു ഭാഗം സ്ത്രീകൾക്കായി മാറ്റിവെക്കും. സ്ത്രീകളുടെ ശൗചാലയത്തിന് പിങ്ക് നിറം നൽകുമെന്നും ദേവസ്വം കമ്മീഷണർ അറിയിച്ചു

പമ്പയിലും സന്നിധാനത്തും കൂടുതൽ ലൈറ്റുകൾ സ്ഥാപിക്കും. പമ്പയിൽ സ്ത്രീകൾക്ക് കുളിക്കുന്നതിനും വസ്ത്രം മാറുന്നതിനുമായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കും. പതിനെട്ടാം പടിയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പോലീസുമായി ആലോചിച്ച് തീരുമാനിക്കും.

ഡിജിപിയുമായി തിങ്കളാഴ്ച നടക്കുന്ന കൂടിക്കാഴ്ചക്ക് ശേഷം ഇതിൽ തീരുമാനമാകും. വനിതാ ജീവനക്കാരെ ആവശ്യമെങ്കിൽ സന്നിധാനത്ത് നിയമിക്കും. പമ്പയിൽ ഇപ്പോൾ തന്നെ വനിതാ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. സുപ്രീം കോടതി വിധി അനുസരിച്ച് ഭക്തരായ സ്ത്രീകൾ ശബരിമലയിൽ എത്തിയാൽ അവരെ തടയാനാകില്ല. സുപ്രീം കോടതി വിധിയിൽ എന്താണോ പറഞ്ഞിട്ടുള്ളത് അത് നടപ്പിലാക്കുമെന്നും ദേവസ്വം കമ്മീഷണർ വ്യക്തമാക്കി.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *