ശബരിമല ദർശനത്തിനെത്തിയ ഭക്തരായ യുവതികളെ തടഞ്ഞത് ഗുണ്ടായിസം; പ്രാകൃത നടപടിയെന്നും ദേവസ്വം മന്ത്രി

Loading...
  • 10
    Shares

ശബരിമലയിൽ ദർശനത്തിനെത്തിയ യുവതികളെ തടഞ്ഞത് ഗുണ്ടായിസമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പ്രാകൃതമായ നടപടിയാണിത്. ഇത്തരം സംഭവങ്ങൾ അംഗീകരിക്കാൻ പറ്റില്ലെന്നും മന്ത്രി വ്യക്തമാക്കി. കണ്ണൂർ സ്വദേശികളായ രേഷ്മ നിശാന്ത്, ഷനില എന്നീ യുവതികളാണ് ഇന്ന് മല കയറാനെത്തിയത്. ഇവരെ നീലിമലയിൽ വെച്ച് ഭക്തരെന്ന വ്യാജേന തമ്പടിച്ചിരിക്കുന്ന സംഘപരിവാറിന്റെ നാമജപ സ്‌ക്വാഡ് തടയുകയായിരുന്നു

പുലർച്ചെ നാലരയോടെ പമ്പയിൽ നിന്ന് യാത്ര തിരിച്ച ഇവരെ മൂന്നര മണിക്കൂറോളം സമയാണ് സംഘപരിവാറുകാർ തടഞ്ഞത്. പ്രതിഷേധം കനത്തതോടെ പോലീസ് യുവതികളെ തിരിച്ചിറക്കുകയായിരുന്നു. സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ ക്ഷേത്രത്തിൽ പോയി മാലയിട്ട് വ്രതമെടുത്ത് കഴിയുന്ന യുവതിയാണ് രേഷ്മാ നിശാന്ത്. എന്നാൽ ഭക്തരായ സ്ത്രീകളെ പോലും ഗുണ്ടായിസത്തിലൂടെ തടയുന്ന നിലപാടാണ് സംഘപരിവാർ സ്വീകരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *