ഉമ്മൻ ചാണ്ടിയുടെ ആരോപണം പൊളിഞ്ഞു; ശബരിമലയിൽ മാധ്യമങ്ങൾക്ക് വിലക്കില്ലെന്ന് ഡിജിപി

  • 8
    Shares

ശബരിമലയിൽ മാധ്യമങ്ങൾക്ക് വിലക്കില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായാൽ മാധ്യമങ്ങളെ ശബരിമലയിലേക്ക് കടത്തിവിടുമെന്ന് ഡിജിപി അറിയിച്ചു. കഴിഞ്ഞ തവണ മാധ്യമപ്രവർത്തകർക്ക് നേരെ ആക്രമണങ്ങൾ നടന്നിരുന്നു. ഇതിനാൽ ഇവർക്ക് സുരക്ഷ ഒരുക്കേണ്ടതുണ്ട്. അതിന് ശേ്ഷം കടിത്തിവെടുമെന്നും ഡിജിപി അറിയിച്ചു

ഇന്ന് വൈകുന്നേരത്തോടെ മാധ്യമങ്ങൾക്ക് പോകേണ്ട സ്ഥലങ്ങളിൽ പോലീസ് സുരക്ഷിതമായി എത്തിക്കുമെന്നും ഡിജിപി വ്യക്തമാക്കി. നേരത്തെ ഉമ്മൻ ചാണ്ടി മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയെന്ന് ആരോപിച്ച് രംഗത്തുവന്നിരുന്നു. പിണറായി സർക്കാരിന് ഒത്തുകളിയുണ്ടെന്നായിരുന്നു ഉമ്മൻ ചാണ്ടി ആരോപിച്ചിരുന്നത്‌

Leave a Reply

Your email address will not be published. Required fields are marked *