കുട്ടികളെ മുൻനിർത്തി പ്രതിഷേധിച്ചതാണ് തിരിച്ചിറങ്ങാൻ കാരണമെന്ന് യുവതികൾ

  • 10
    Shares

ശബരിമലയിൽ സന്നിധാനത്തിന് അടുത്തുവരെ എത്തി തിരിച്ചിറങ്ങിയത് പ്രതിഷേധത്തെ തുടർന്നെന്ന് യുവതികൾ. എറണാകുളം സ്വദേശി രഹ്ന ഫാത്തിമ, ആന്ധ്ര സ്വദേശി കവിത എന്നിവരാണ് ഇന്ന് രാവിലെ ശബരിമല കയറാനെത്തിയത്. നടപന്തലിൽ വെച്ച് ഇവരെ പ്രതിഷേധക്കാർ തടഞ്ഞതോടെ ഇരുവരും തിരികെ ഇറങ്ങുകയായിരുന്നു

കുട്ടികളെ മുൻനിർത്തിയുള്ള പ്രതിഷേധമായിരുന്നു മുകളിലുണ്ടായിരുന്നത്. കുട്ടികളെ അപകടത്തിലാക്കാൻ താത്പര്യമില്ലാത്തതിനാലാണ് തിരിച്ചിറങ്ങിയത്. വേണമെങ്കിൽ മുന്നോട്ടു പോകാമായിരുന്നുവെന്ന് കവിത മാധ്യമങ്ങളോട് പ്രതികരിച്ചു.

അയ്യപ്പനെ കാണാനുള്ള ആഗ്രഹത്തിലാണ് എത്തിയതെന്നും എന്നാൽ അതിന് അവർ അനുവദിച്ചില്ലെന്നും രഹ്ന പറഞ്ഞു. ജീവന് ഭീഷണിയുണ്ട്. വീടിന് നേരെ ആക്രമണം നടന്നു. തന്റെ കുട്ടികൾ എവിടെയാണെന്ന് പോലും അറിയില്ലെന്നും രഹ്ന പ്രതികരിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *