അയ്യപ്പന്റെ പേരിൽ അക്രമം തുടരുന്നു; സർക്കാർ വാഹനങ്ങൾക്ക് നേരെ കല്ലേറ്

  • 20
    Shares

ശബരിമല മേഖലയിൽ നിലയ്ക്കലിൽ അടക്കം ഗുണ്ടാ സംഘം സർക്കാർ വാഹനങ്ങൾക്ക് നേരെ കല്ലെറിയുന്നു. വിശ്വാസികളെന്ന പേരിൽ മേഖലയിൽ തമ്പടിച്ചിരിക്കുന്ന ക്രിമിനൽ-ഗുണ്ടാ സംഘങ്ങളാണ് അക്രമം അഴിച്ചുവിടുന്നത്.

ശബരിമല-പത്തനംതിട്ട റൂട്ടിലാണ് കെ എസ് ആർ ടി സി ബസുകൾക്ക് നേരെയും പോലീസ് വാഹനങ്ങൾക്ക് നേരെയും കല്ലേറുണ്ടായത്. നിലയ്ക്കൽ-ഇലവുങ്കൽ റൂട്ടിലും ഭക്തരെന്ന് പറഞ്ഞെത്തിയ ഗുണ്ടകൾ ആക്രമണം അഴിച്ചുവിടുകയാണ്. പത്തിലേറെ ബസുകൾ ഇവർ കല്ലെറിഞ്ഞു തകർത്തു.

നേരത്തെ വനിതാ മാധ്യമപ്രവർത്തകരെ അടക്കം ഇവർ കായികമായി ഉപദ്രവിച്ചിരുന്നു. നിരവധി മാധ്യമപ്രവർത്തകർക്ക് പരുക്കേറ്റു. ക്യാമറകൾ അടക്കമുള്ള സാമഗ്രികളും അക്രമികൾ തകർത്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ബസുകൾക്ക് നേരെ കല്ലെറിയുന്നത്‌

അയ്യപ്പന്റെ പേരിൽ അക്രമം തുടരുന്നു; സർക്കാർ വാഹനങ്ങൾക്ക് നേരെ കല്ലേറ്

ശബരിമല മേഖലയിൽ നിലയ്ക്കലിൽ അടക്കം ഗുണ്ടാ സംഘം സർക്കാർ വാഹനങ്ങൾക്ക് നേരെ കല്ലെറിയുന്നു. വിശ്വാസികളെന്ന പേരിൽ മേഖലയിൽ തമ്പടിച്ചിരിക്കുന്ന ക്രിമിനൽ-ഗുണ്ടാ സംഘങ്ങളാണ് അക്രമം അഴിച്ചുവിടുന്നത്.

ശബരിമല-പത്തനംതിട്ട റൂട്ടിലാണ് കെ എസ് ആർ ടി സി ബസുകൾക്ക് നേരെയും പോലീസ് വാഹനങ്ങൾക്ക് നേരെയും കല്ലേറുണ്ടായത്. നിലയ്ക്കൽ-ഇലവുങ്കൽ റൂട്ടിലും ഭക്തരെന്ന് പറഞ്ഞെത്തിയ ഗുണ്ടകൾ ആക്രമണം അഴിച്ചുവിടുകയാണ്. പത്തിലേറെ ബസുകൾ ഇവർ കല്ലെറിഞ്ഞു തകർത്തു.

നേരത്തെ വനിതാ മാധ്യമപ്രവർത്തകരെ അടക്കം ഇവർ കായികമായി ഉപദ്രവിച്ചിരുന്നു. നിരവധി മാധ്യമപ്രവർത്തകർക്ക് പരുക്കേറ്റു. ക്യാമറകൾ അടക്കമുള്ള സാമഗ്രികളും അക്രമികൾ തകർത്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ബസുകൾക്ക് നേരെ കല്ലെറിയുന്നത്‌Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *