ശബരിമല അക്രമ ഹർത്താൽ: 990 കേസിലും സംഘപരിവാർ നേതാക്കൾ പ്രതികളാകും

Loading...
  • 32
    Shares

ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിൽ പ്രതിഷേധിക്കാനെന്ന വ്യാജ്യേന സംസ്ഥാനത്ത് അക്രമം നടത്തി അഴിഞ്ഞാടൻ വേണ്ടി സംഘപരിവാറിന്റെ ഹർത്താൽ ടീമായ ശബരിമല കർമസമിതി നടത്തിയ ഹർത്താലുകളിൽ ചാർജ് ചെയ്ത എല്ലാ കേസുകളിലും സംഘപരിവാർ നേതാക്കൾ പ്രതികളാകും. ഇതുവരെ രജിസ്റ്റർ ചെയ്ത 990 കേസുകളിലും ടിപി സെൻകുമാർ, കെ പി ശശികല, പി എസ് ശ്രീധരൻപിള്ള തുടങ്ങിയവർ പ്രതികളാകും

ഹർത്താലിലുണ്ടായ നഷ്ടങ്ങൾ നേതാക്കളിൽ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. സംഘപരിവാർ ഹർത്താൽ വിഭാഗമായ ശബരിമല കർമസമിതി നടത്തിയ തോന്ന്യാസ ഹർത്താലിൽ സംസ്ഥാനത്ത് 1 കോടി 45 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ഈ തുക നേതാക്കളിൽ നിന്ന് ഈടാക്കാനാണ് കോടതി ഉത്തരവിട്ടത്.

ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെ പി ശശികല, ശബരിമല കർമസമിതി ജനറൽ സെക്രട്ടറി എസ് ജെ ആർ കുമാർ, വൈസ് പ്രസിഡന്റ് ടി പി സെൻകുമാർ, കെ എസ് രാധാകൃഷ്ണൻ, ബിജെപി പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ള, കെ സുരേന്ദ്രൻ, എം ടി രമേശ് തുടങ്ങിയവരെ പ്രതി ചേർക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *