ശബരിമലയുടെ സുരക്ഷാ കാര്യങ്ങളിൽ ഇടപെടുമെന്ന് സർക്കാർ സത്യവാങ്മൂലം; ആചാരപരമായ കാര്യങ്ങളിൽ ഇടപെടില്ല

Loading...
  • 8
    Shares

ശബരിമലയുടെ സുരക്ഷപരമായ കാര്യങ്ങളിൽ ഇടപെടുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സുഗമമായ തീർഥാടനം ഉറപ്പുവരുത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സർക്കാർ വ്യക്തമാക്കി. എന്നാൽ മതപരമോ ആചാരപരമോ ആയ കാര്യങ്ങളിൽ സർക്കാർ ഇടപെട്ടിട്ടില്ലെന്നും ഇനി ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്നും സത്യവാങ്മൂലം വ്യക്തമാകുന്നു

തീർഥാടന കാലം സുഗമമാക്കാനുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ക്ഷേത്രകാര്യങ്ങളിൽ മുഖ്യമന്ത്രി ഒരുഘട്ടത്തിലും ഇടപെട്ടിട്ടില്ല. എന്നാൽ സുരക്ഷ സംബന്ധിച്ച നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഇത് മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വമാണ്. സ്ത്രീ പ്രവേശനം പൂർണമായും സർക്കാർ അംഗീകരിക്കുന്നു. സുപ്രീം കോടതി വിധി നടപ്പാക്കാൻ സർക്കാരിന് ഉത്തരവാദിത്വമുണ്ട്.

നാനാജാതി മതസ്ഥർക്ക് പ്രവേശനമുള്ള ക്ഷേത്രമാണ് ശബരിമല. അതാണ് ശബരിമലയുടെ പാരമ്പര്യം. ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് കോടിക്കണക്കിന് രൂപ സംസ്ഥാന ഖജനാവിൽ നിന്ന് നൽകുന്നുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *