ശബരിമലയിൽ അഹിന്ദുക്കളെ തടയണമെന്ന വാദം തള്ളി സർക്കാരിന്റെ സത്യവാങ്മൂലം

  • 12
    Shares

ശബരിമലയിൽ അഹിന്ദുക്കളെ തടയണമെന്ന ആവശ്യം തള്ളി സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. ഏക മതനിരപേക്ഷ ക്ഷേത്രമാണ് ശബരിമല. ഇവിടെ മത ജാതിപരമായ വിലക്കുകളില്ല. മുസ്ലിങ്ങളും ക്രിസ്ത്യാനികളും അയ്യപ്പ ഭക്തരാണ്. വാവർ നട ശബരിമലയുടെ ഭാഗമാണ്. വാവർ പള്ളി സന്ദർശിച്ച ശേഷമാണ് ഭക്തർ സന്നിധാനത്തേക്ക് പോകുന്നത്.

ശബരിമലയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കമുണ്ട്. മലയരയരുടേതാണെന്നും ബുദ്ധമത ക്ഷേത്രമാണെന്നും വാദങ്ങളുണ്ട്. ഓരോ വർഷവും മുസ്ലിങ്ങളും ക്രിസ്ത്യാനികളും ക്ഷേത്രത്തിൽ എത്താറുണ്ട്. ജന്മം കൊണ്ട് ക്രിസ്ത്യാനിയായ യേശുദാസാണ് ഹരിവരാസനം പാടിയതെന്നും സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. ശബരിമലയിൽ അഹിന്ദുക്കളെ തടയണമെന്ന ഹർജിയിലാണ് സർക്കാരിന്റെ സത്യവാങ്മൂലം.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *