ശബരിമല ഹർത്താലിൽ കെഎസ്ആർടിസി ബസ് തകർത്ത നാല് ആർഎസ്എസുകാർ അറസ്റ്റിൽ

  • 26
    Shares

ശബരിമലയിൽ യുവതി പ്രവേശനം സാധ്യമാക്കിയ സുപ്രീം കോടതി വിധിക്കെതിരെ തീവ്ര ഹിന്ദു സംഘടനകൾ നടത്തിയ ഹർത്താലിൽ കെഎസ്ആർടിസി ബസ് തകർത്ത നാല് ആർഎസ്എസുകാർ അറസ്റ്റിൽ. താമരശ്ശേരി ചാലുമ്പാട്ടിൽ ശ്രീഹരി, പൊൽപാടത്തിൽ സുനിൽകുമാർ, കായക്കൽ അർജുൻ, കണ്ടമ്പാറക്കൽ കെ പി വിനീഷ് എന്നിവരാണ് അറസ്റ്റിലായത്.

മൈസൂരിലേക്ക് പോകുകയായിരുന്ന ബസിന് നേരെ താമരശ്ശേരി ചുങ്കത്ത് വെച്ച് കല്ലെറിയുകയും ചില്ല് തകർക്കുകയുമായിരുന്നു. പൊതുമുതൽ നശിപ്പിച്ചത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *