ശബരിമല വിഷയത്തിൽ സർക്കാരിന് നിർദേശം നൽകണമെന്ന ഹർജി ഹൈക്കോടതി തള്ളി
ശബരിമല വിഷയത്തിൽ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകാൻ സർക്കാരിന് നിർദേശം നൽകാൻ ആകില്ലെന്ന് ഹൈക്കോടതി. ദേവസ്വം ബോർഡിനോട് റിവ്യു ഹർജി നൽകാൻ നിർദേശിക്കണമെന്ന ഹർജിയും ഹൈക്കോടതി തള്ളി. സർക്കാരിന്റെയും ബോർഡിന്റെയും അവകാശങ്ങളിൽ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി
സർക്കാർ വിശ്വാസികൾക്കൊപ്പമാണെന്ന പ്രഖ്യാപനമാണ് നടത്തിയത്. ഇതിനാൽ സുപ്രീം കോടതി ഉത്തരവിനെതിരെ സർക്കാരും ദേവസ്വം ബോർഡും നിലപാട് എടുക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. ഇതിനായി കോടതി നിർദേശം നൽകണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.
രണ്ടാമത്തെ ആവശ്യം റിവ്യു ഹർജി നൽകാൻ ദേവസ്വം ബോർഡിനോട് കോടതി നിർദേശിക്കണമെന്നായിരുന്നു എന്നാൽ ബോർഡിന്റെ അവകാശത്തിൽ ഇടപെടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.