ശബരിമലയിലെത്തിയ സിറ്റിംഗ് ജഡ്ജിയെ പോലീസ് തടഞ്ഞു; ജഡ്ജി പറഞ്ഞതിനാൽ പോലീസുദ്യോഗസ്ഥനെതിരെ കേസെടുത്തില്ലെന്നും ഹൈക്കോടതി

Loading...
  • 7
    Shares

ശബരിമലയിൽ ചില ഐപിഎസ് ഉദ്യോഗസ്ഥർ പോലീസിന് ചീത്തപ്പേരുണ്ടാക്കുകയാണെന്ന് ഹൈക്കോടതി. ശബരിമലയിലെത്തിയ സിറ്റിംഗ് ജഡ്ജിയെ വരെ പോലീസ് തടയുന്ന സംഭവമുണ്ടായി. പോലീസുദ്യോഗസ്ഥനെതിരെ കോടതി സ്വമേധായ കേസെടുക്കാൻ തുടങ്ങിയതാണ്. പക്ഷേ ജഡ്ജിയുടെ അഭ്യർഥന മാനിച്ചാണ് കേസെടുക്കാതെ വിട്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി.

സിറ്റിംഗ് ജഡ്ജിയോട് മോശമായി പെരുമാറി. മാന്യമായി പെരുമാറുന്ന ഒട്ടേറെ ഉദ്യോഗസ്ഥരുണ്ട്. എന്തുകൊണ്ടാണ് ഈ ഉദ്യോഗസ്ഥൻ മാത്രം ഇങ്ങനെ പെരുമാറുന്നതെന്ന് ഉദ്യോഗസ്ഥന്റെ പേര് വെളിപ്പെടുത്താതെ ഹൈക്കോടതി ചോദിച്ചു. പേര് പറയാൻ കോടതി ആഗ്രഹിക്കുന്നില്ല. സംഭവം ശ്രദ്ധയിൽപ്പെട്ട ചീഫ് ജസ്റ്റിസ് കേസെടുക്കാൻ നിർദേശിച്ചതാണ്. എന്നാൽ ജഡ്ജി അത് വേണ്ടെന്ന് പറയുകയായിരുന്നു.

രാത്രി പതിനൊന്ന് മണിക്ക് അന്നദാന മണ്ഡപങ്ങളും പത്ത് മണിക്ക് പ്രസാദ കൗണ്ടറുകളും അടയ്ക്കണമെന്ന് നിർദേശം നൽകിയത് എന്തിനാണ്. ശബരിമലയിലെ ഹോട്ടലുകളും റസ്‌റ്റോറന്റുകളും അടച്ച് രാത്രി തന്നെ താക്കോൽ പോലീസിനെ ഏൽപ്പിക്കണമെന്ന് നിർദേശം നൽകിയതും എന്തിനാണെന്ന് കോടതി ചോദിച്ചു. എന്നാൽ ഇത്തരത്തിൽ പുറപ്പെടുവിച്ച സർക്കുലർ വൈകാതെ പിൻവലിച്ചുവെന്ന് അഡ്വക്കറ്റ് ജനറൽ ചൂണ്ടിക്കാട്ടി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *