ശബരിമലയുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ ഇന്ന് ഹൈക്കോടതിയിൽ

  • 3
    Shares

ശബരിമലയുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ ഇന്ന് ഹൈക്കോടതിയുടെ പരിഗണനയിൽ. തുലാമാസ, ചിത്തിര ആട്ട വിശേഷ പുജാ സമയങ്ങളിൽ നടന്ന അക്രമസംഭവങ്ങളെ കുറിച്ച് സർക്കാരും ദേവസ്വം ബോർഡും ഇന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും. ശബരിമലയിലെ അടിസ്ഥാന സൗകര്യം സംബന്ധിച്ച് ദേവസ്വം ബോർഡ് ഇന്ന് വിശദീകരണം നൽകും

ശബരിമലയിലെ അനിഷ്ട സംഭവങ്ങളിൽ ദേവസ്വം ബോർഡ് ഓംബുഡ്‌സ്മാൻ അന്വേഷിക്കണമെന്നാണ് ഒരു ഹർജി. അടിസ്ഥാനസൗകര്യ വികസനത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി പിസി ജോർജ് എംഎൽഎ സമർപ്പിച്ച ഹർജിയും ദേവസ്വം ബഞ്ച് പരിഗണിക്കും. ശബരിമലയിലെ കുടിവെള്ളം, പ്രാഥമിക കൃത്യനിർവഹണം എന്ന സംബന്ധിച്ച് പ്രയാർ ഗോപാലകൃഷ്ണൻ നൽകിയ ഹർജിയും കോടതി പരിഗണിക്കും. അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ടിജി മോഹൻദാസ് നൽകിയ ഹർജിയും ഇന്ന് കോടതി പരിഗണിക്കും



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *