ശബരിമലയിൽ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന് ഹർജി; യേശുദാസ് പാടിയ ഹരിവരാസനം മാറ്റിപ്പാടിക്കേണ്ടി വരുമോയെന്ന് ഹൈക്കോടതി

Loading...

ശബരിമലയിൽ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയയാളെ വിമർശിച്ച് ഹൈക്കോടതി. ഊരകം സ്വദേശി ഗോപിനാഥനാണ് ഹർജിയുമായി ഹൈക്കോടതിയിലെത്തിയത്. എന്നാൽ ഇതര മത വിഭാഗങ്ങൾക്ക് ശബരിമലയിൽ നിരോധനമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

യേശുദാസ് പാടിയ ഹരിവരാസനം മാറ്റി പാടേണ്ടി വരുമോയെന്നും ഹൈക്കോടതി ചോദിച്ചു. എന്നാൽ ഹരിവരാസനത്തിന് ക്ഷേത്രാചാരവുമായി യാതൊരു ബന്ധവുമില്ലെന്ന് ഗോപിനാഥൻ വാദിച്ചു. ഇതോടെ ഹർജിയുമായി മുന്നോട്ടുപോകാൻ ഹർജിക്കാരൻ ആഗ്രഹിക്കുന്നുണ്ടോയെന്ന് കോടതി നിലപാട് ആരാഞ്ഞു. കേസ് പരിഗണിക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി.

മാർച്ച് മാസത്തിലും സമാനമായ ഹർജി ഹൈക്കോടതിയിൽ എത്തിയിരുന്നു. എന്നാൽ ഇത്തരം ഹർജികൾ പരിഗണിക്കാനാകില്ലെന്നായിരുന്നു ദേവസ്വം കേസുകൾ പരിഗണിക്കുന്ന ബഞ്ച് ചൂണ്ടിക്കാട്ടിയത്. ശബരിമലയിലെ മതനിരപേക്ഷ സംവിധാനത്തിന് പോറൽ വരുത്താൻ ആരും ശ്രമിക്കേണ്ടെന്ന മുന്നറിയിപ്പും കോടതി നൽകിയിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *