ഹൈക്കോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷക സംഘം ഇന്ന് ശബരിമലയിൽ

  • 4
    Shares

ഹൈക്കോടതി മേൽനോട്ടത്തിനായി നിയോഗിച്ച മൂന്നംഗ നിരീക്ഷക സമിതി ഇന്ന് ശബരിമല സന്ദർശിക്കും. നിലയ്ക്കലിൽ എത്തുന്ന സംഘം പമ്പയിലും പരിശോധന നടത്തിയ ശേഷമാകും സന്നിധാനത്ത് എത്തുക. നാളെ സന്നിധാനത്ത് സംഘം സന്ദർശനം നടത്തും.

ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഘം നിലയ്ക്കലിൽ എത്തുന്നത്. ജസ്റ്റിസുമാരായ പി ആർ രാമൻ, സിരിജഗൻ, ഡിജിപി ഹേമചന്ദ്രൻ എന്നിവരാണ് സമിതി അംഗങ്ങൾ. ഭക്തർക്ക് അടിസ്ഥാന സൗകര്യം ഒരുക്കുകയാണ് ആദ്യ പരിഗണനയെന്ന് സമിതി അംഗങ്ങൾ വ്യക്തമാക്കിയിരുന്നു

ശബരിമല സന്ദർശനം പൂർത്തിയാക്കിയ ശേഷമേ ക്രമസമാധാന കാര്യങ്ങളിൽ ഇടപെടൂ എന്ന് സമിതി നേരത്തെ വ്യക്തമാക്കിയിരുന്നു.


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *