ശബരിമലയിലെ സൗകര്യങ്ങളെ കുറിച്ച് സർക്കാർ ഹൈക്കോതിയിൽ ഇന്ന് വിശദീകരണം നൽകും
ശബരിമല സ്ത്രീപ്രവേശന വിധിയുടെയും മണ്ഡലകാലം ആരംഭിക്കുന്നതിന്റെയും പശ്ചാത്തലത്തിൽ തീർഥാടകർക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളെ കുറിച്ച് സർക്കാർ ഇന്ന് ഹൈക്കോടതിയിൽ വിശദീകരണം നൽകും. ചെയിൻ സർവീസിന് ആവശ്യമായ അഞ്ഞൂറോളം ബസുകളും അവയ്ക്കുള്ള പാർക്കിംഗ് സ്ഥലവുമുണ്ടോ എന്നറിയിക്കാൻ കോടതി നിർദേശം നൽകിയിരുന്നു
പ്രളയക്കെടുതിയെ തുടർന്ന് നാശനഷ്ടങ്ങൾ സംഭവിച്ചതിനാൽ നിലയ്ക്കൽ ബേസ് ക്യാമ്പാക്കാനാണ് ദേവസ്വത്തിന്റെ തീരുമാനം. നിലയ്ക്കലിൽ നിന്നും തീർഥാടകരെ പമ്പയിലേക്ക് എത്തിക്കുന്നതിന് സുഗമമായ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സർക്കാർ വിശദീകരണം നൽകണം. തീർഥാടകരിൽ നിന്ന് കെ എസ് ആർ ടി സി അമിത ചാർജ് ഈടാക്കുന്നതിനെതിരെയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നത്.