പോലീസ് പ്രകോപനമുണ്ടാക്കിയിട്ടില്ല; യഥാർഥ ഭക്തരിൽ നിന്ന് പരാതിയില്ലെന്നും സർക്കാർ

  • 9
    Shares

ശബരിമലയിൽ പോലീസ് പ്രകോപനമുണ്ടാക്കിയിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. യഥാർഥ ഭക്തരെ ബുദ്ധിമുട്ടുണ്ടാകുന്നില്ല. അതേസമയം നടപ്പന്തൽ പ്രതിഷേധക്കാരുടെ താവളമാകുന്നത് അംഗീകരിക്കാനാകില്ല. ശബരിമലയിൽ അക്രമം കാണിച്ചവർക്ക് നേരെയാണ് പോലീസ് നടപടിയെടുത്തത്. യഥാർഥ ഭക്തരിൽ നിന്ന് പരാതിയില്ലെന്നും സർക്കാർ വ്യക്തമാക്കി

നടപ്പന്തൽ കഴുകി വൃത്തിയാക്കുന്ന പതിവ് നേരത്തെയുണ്ട്. പുതിയതായി തുടങ്ങിയ ഒന്നല്ല. ഇതിന്റെ തെളിവുകളായി മുമ്പ് നടപ്പന്തൽ കഴുകുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും സർക്കാർ സമർപ്പിച്ചു.

ചിത്തിര ആട്ടവിശേഷത്തിന് സന്നിധാനത്ത് പ്രശ്‌നങ്ങളുണ്ടാക്കിയവർ മണ്ഡലകാലത്ത് വീണ്ടുമെത്തി. ഇതിന്റെ ദൃശ്യങ്ങളും കോടതിയിൽ സമർപ്പിച്ചു. ശബരിമലയിൽ ഭക്തർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് സമർപ്പിച്ച സത്യവാങ് മൂലത്തിൽ വ്യക്തമാക്കുന്നു

ഭക്തരുടെ എണ്ണത്തിൽ കുറവ് വന്നതായും ദേവസ്വം ബോർഡ് നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. അന്നദാനത്ത് ആദ്യദിനങ്ങളിൽ 9,000 പേരാണ് എത്തിയിരുന്നത്. പിന്നീടുള്ള ദിവസങ്ങളിൽ ആറായിരം ആയി കുറഞ്ഞതായും സത്യവാങ്മൂലത്തിൽ പറയുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *