ശബരിമലയെ മുന്നിൽ നിർത്തി തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കണമെന്ന് അമിത് ഷാ

  • 23
    Shares

ശബരിമല വിഷയത്തിൽ മുതലെടുപ്പിന് ആഹ്വാനം ചെയ്ത് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ബിജെപിക്ക് നേട്ടമുണ്ടാക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്ന് അമിത് ഷാ നിർദേശം നൽകി

ശബരിമല വിഷയത്തിൽ പ്രകോപിതരായി നിൽക്കുന്ന ഒരു വിഭാഗം ഭക്തരുടെ ഒപ്പം നിൽക്കാനും സമരം ശക്തമാക്കി മുതലെടുപ്പ് നടത്താനുമാണ് ബിജെപി ദേശീയ അധ്യക്ഷൻ നിർദേശം നൽകിയിരിക്കുന്നത്. മനോരമയാണ് വാർത്ത നൽകുന്നത്. ഞായറാഴ്ച ബിജെപി ആസ്ഥാനത്ത് ചേർന്ന സംസ്ഥാന വക്താക്കളുടെ യോഗത്തിലാണ് അമിത് ഷാ ഈ നിർദേശം നൽകിയിരിക്കുന്നത്.

സർക്കാർ പ്രതിരോധത്തിലായ സാഹചര്യത്തിൽ ബിജെപി ശക്തമായ സാന്നിധ്യമറിയിക്കണം. ഭക്തരെ പാർട്ടിക്ക് കീഴിൽ നിർത്തി വലിയ ജനകീയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കണമെന്നും അമിത് ഷാ നിർദേശിച്ചു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *