ശബരിമല വിഷയത്തിൽ സംഘപരിവാർ ജനങ്ങളെ ദ്രോഹിച്ച് നടത്തുന്ന ആറാമത്തെ ഹർത്താൽ; അക്രമമുണ്ടാൽ ഉടൻ അറസ്റ്റ് ചെയ്യാൻ പോലീസിന് നിർദേശം

  • 16
    Shares

തിരുവനന്തപുരത്ത് മുട്ടട സ്വദേശി ആത്മഹത്യ ചെയ്തതിന് പിന്നാലെ അദ്ദേഹത്തെ ഏറ്റെടുത്ത ബിജെപി സംസ്ഥാനത്ത് പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു. ശബരിമല വിഷയത്തിൽ ജനങ്ങളെ ദ്രോഹിച്ച് കൊണ്ട് സംഘപരിവാർ നടത്തുന്ന ആറാമത്തെ ഹർത്താലാണിത്. രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് ഹർത്താൽ

ഹർത്താലിൽ അക്രമം കാണിക്കുന്നവരെ ഒരു താമസവും കൂടാതെ അറസ്റ്റ് ചെയ്യാൻ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പോലീസ് മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അക്രമത്തിന് മുതിരുകയോ, സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തുകയോ ചെയ്താൽ കേസ് രജിസ്റ്റർ ചെയ്ത് നടപടി സ്വീകരിക്കാനാണ് നിർദേശം

സർക്കാർ ഓഫീസുകൾക്കും കെ എസ് ആർ ടി സി ബസുകൾക്കും സുരക്ഷ നൽകണം. സ്വകാര്യ വാഹനങ്ങൾക്കും സുരക്ഷ ഉറപ്പാക്കാനും നിർദേശമുണ്ട്.

ഒക്ടോബർ 8ന് പത്തനംതിട്ടയിലാണ് സംഘപരിവാർ ആദ്യം ഹർത്താൽ നടത്തിയത്. ദേവസ്വം പ്രസിഡന്റിന്റെ വീട്ടിലേക്ക് മാർച്ച് നടത്തി അക്രമം നടത്തിയവരെ പോലീസ് തടഞ്ഞുവെന്നാരോപിച്ചായിരുന്നു ഹർത്താൽ. എട്ടിന് നിലയ്ക്കലിൽ അക്രമികളെ പോലീസ് നേരിട്ടു എന്നാരോപിച്ച് സംസ്ഥാന വ്യാപകമായി ഹർത്താൽ നടത്തി. നവംബർ 2ന് ശിവദാസന് എന്നയാൾ അപകടത്തിൽ മരിച്ചതിനെയും ഏറ്റെടുത്ത് പത്തനംതിട്ടയിൽ ഹർത്താൽ നടത്തി

നവംബർ 17ന് കെ പി ശശികല പ്രശ്‌നമുണ്ടാക്കാനായി ശബരിമലയിലേക്ക് പോയപ്പോൾ അറസ്റ്റ് ചെയതതിനായിരുന്നു അടുത്ത ഹർത്താൽ. ഏറ്റവുമൊടുവിൽ തിരുവനന്തപുരത്ത് ബിജെപി പ്രകടനത്തിന് നേരെ പോലീസ് ലാത്തിച്ചാർജ് നടത്തിയെന്ന് ആരോപിച്ച് അടുത്ത ഹർത്താൽ. ഇന്നലെ മുട്ടട ്‌സ്വദേശിയുടെ ആത്മഹത്യ ആരോപിച്ച് ഇന്ന് ഹർത്താൽ നടത്തുന്നുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *