ശബരിമല സ്ത്രീ പ്രവേശനം: കോൺഗ്രസ് ഹൈക്കമാൻഡിൽ ആശയക്കുഴപ്പം

  • 9
    Shares

ശബരിമലയിൽ പ്രായഭേദമന്യെ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതിയുടെ ചരിത്രവിധിയിൽ കോൺഗ്രസ് കേരളാ ഘടകം നേതാക്കൾ അസഹിഷ്ണുതയാൽ പുളയുമ്പോൾ ഹൈക്കമാൻഡിൽ ആശയക്കുഴപ്പം. കോടതിവിധിയെ ദേശീയ നേതൃത്വം തുടക്കത്തിലെ സ്വാഗതം ചെയ്തിരുന്നു. എന്നാൽ വിശ്വാസികളെ വെച്ചുള്ള മുതലെടുപ്പ് രാഷ്ട്രീയം മുന്നിൽ കണ്ട കേരളാ ഘടകം നേതാക്കൾ വികാരമിളക്കി വിടാനുള്ള ശ്രമങ്ങളാണ് സംസ്ഥാനത്ത് നടത്തിയത്.

കോൺഗ്രസ് പ്രത്യക്ഷ സമരത്തിന് ഇറങ്ങണമെന്നാണ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കൾ ആവശ്യപ്പെടുന്നത്. എന്നാൽ ഇതിനോട് ഹൈക്കമാൻഡിന് യോജിപ്പില്ല. ഈ സാഹചര്യത്തിൽ രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. പ്രത്യക്ഷ സമരത്തിലേക്ക് കോൺഗ്രസ് ഇറങ്ങണമെന്ന ആവശ്യമുന്നയിച്ചാണ് കൂടിക്കാഴ്ച

രാഹുൽ ഗാന്ധിയുടെ അനുമതി ലഭിച്ചാൽ പ്രതിഷേധ സമരങ്ങളെ മുന്നിൽ നിന്ന് നയിക്കാനാണ് കോൺഗ്രസ് കേരളാ നേതാക്കളുടെ തീരുമാനം. വിശ്വാസികളുടെ വികാരം മുതലെടുത്ത് കലാപത്തിനുള്ള ശ്രമം നടത്തുന്നതിൽ ബിജെപി ഒരു പടി മുന്നിലെത്തിയതാണ് കോൺഗ്രസിനെ വിഷമത്തിലാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *