ശബരിമല യുവതി പ്രവേശനം: സർക്കാരിനെ പിന്തുണച്ച് ഹൈക്കോടതി

  • 7
    Shares

ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിയിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. സുപ്രീം കോടതി വിധി താത്കാലികമായി തടയാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.

നവംബർ 13ന് റിവ്യു ഹർജി സുപ്രീം കോടതി പരിഗണിക്കുന്നത് വരെ യുവതി പ്രവേശനം തടയണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയാണ് കോടതി തള്ളിയത്. വിധി പ്രസ്താവിച്ചത് സുപ്രീം കോടതിയാണെന്നും ഇതിൽ ഇടപെടാൻ ഹൈക്കോടതിക്ക് നിയമപരമായ പരിമിതിയുണ്ടെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി

ശബരിമലയിൽ സർക്കാർ സ്വീകരിക്കുന്ന നടപടികളെ ഹൈക്കോടതി പിന്തുണച്ചു. സുപ്രീം കോടതി വിധി നടപ്പാക്കുകയാണ് സർക്കാർ ചെയ്യുന്നത്. അത് ഭരണഘടനാ ബാധ്യതയാണ്. റിവ്യു ഹർജിയിൽ വിധി വരുന്നതുവരെ സർക്കാരിന് കാത്തിരിക്കാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *