സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറാൻ പ്രതിപക്ഷ അംഗങ്ങളുടെ ശ്രമം; സഭ നിർത്തിവെച്ചു

  • 12
    Shares

നിയമസഭ സമ്മേളനത്തിനിടെ സ്പീക്കറുടെ ഡയസിലേക്ക് പ്രതിപക്ഷാംഗങ്ങൾ തള്ളിക്കയറാൻ ശ്രമിച്ചതോടെ സഭ നിർത്തിവെച്ചു. ചോദ്യോത്ത വേളയുടെ അവസാനമാണ് അംഗങ്ങൾ ഡയസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത്. ഇതോടെ സഭാ നടപടികൾ അവസാനിപ്പിച്ച് സ്പീക്കർ ഇറങ്ങിപ്പോകുകയായിരുന്നു

ശബരിമല വിഷയത്തിൽ പ്രതിപക്ഷം ബഹളമുണ്ടാക്കുന്ന സമയത്താണ് അൻവർ സാദത്ത് എംഎൽഎയും ഐസി ബാലകൃഷ്ണൻ എംഎൽഎയും ഡയസിലേക്ക് തള്ളിക്കയറിയത്. ഹൈബി ഈഡൻ, കെ എം ഷാജി എന്നിവർ ഇവരെ തടയാൻ ശ്രമിക്കുകയും ചെയ്തു.

നേരത്തെ ചോദ്യോത്തര വേളയിൽ മുഖ്യമന്ത്രി 45 മിനിറ്റ് സംസാരിച്ചതിനെ ചോദ്യം ചെയ്തും പ്രതിപക്ഷം ബഹളം വെച്ചിരുന്നു. അംഗങ്ങളുടെ അവകാശം കവർന്നെടുത്തുവെന്നും ആരെയും ചോദ്യം ചോദിക്കാൻ അനുവദിക്കാതെ മുഖ്യമന്ത്രി സംസാരിച്ചുവെന്നുമായിരുന്നു രമേശ് ചെന്നിത്തല ആരോപിച്ചത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *