ശബരിമലയിൽ ഇപ്പോൾ രാഷ്ട്രീയ ലാഭത്തിനുള്ള വേണ്ടിയുള്ള പ്രതിഷേധമെന്ന് കടകംപള്ളി

  • 7
    Shares

ശബരിമല വിഷയത്തിൽ വിശ്വാസത്തിന് വേണ്ടിയുള്ളതല്ല, രാഷ്ട്രീയ ലാഭത്തിന് വേണ്ടിയുള്ള സമരമാണ് ഇപ്പോൾ നടക്കുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സമരത്തെ ബിജെപി ഹൈജാക്ക് ചെയ്തു. ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടുള്ള സമരത്തിൽ നിന്ന് ബിജെപി പിൻമാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കടകംപള്ളിയുടെ ഔദ്യോഗിക വസതിയിലേക്ക് എന്ന് യുവമോർച്ച മാർച്ച് നടത്തിയിരുന്നു. മാർച്ച് അക്രമാസക്തമാകുകയും പോലീസുകാർക്കും പ്രവർത്തകർക്കും പരുക്കേൽക്കുകയും ചെയ്തു. സമരക്കാർക്ക് നേരെ പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *