ശബരിമലയിൽ സ്ത്രീകളെ കയറ്റുകയല്ല സിപിഎം നിലപാടെന്ന് കോടിയേരി; പാർട്ടി വിശ്വാസികൾക്ക് എതിരല്ല

ശബരിമല യുവതി പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയെ പാർട്ടി അംഗീകരിക്കുന്നുണ്ടെങ്കിലും ശബരിമലയിൽ യുവതികളെ കയറ്റുക എന്നതല്ല സിപിഎം നിലപാടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

പാർട്ടി പ്രവർത്തകരും അനുഭാവികളും അവരവരുടെ വിശ്വാസങ്ങൾ കൊണ്ടുനടക്കുന്നതിന് പാർട്ടി എതിരല്ല. വർഗീയ ശക്തികളെ മാറ്റിനിർത്താൻ ക്ഷേത്ര കമ്മിറ്റികളിലും പള്ളി മഹല്ലുകളിലും പ്രവർത്തകർ സജീവമായി ഇടപെടണം എന്നാണ് പാർട്ടിയുടെ നിലപാട്. പാർട്ടി നിലപാടുകളും ആശയങ്ങളും കൈവിടാതെ വേണം പ്രവർത്തിക്കാൻ.

ശബരിമല വിഷയത്തിൽ തെറ്റായ പല പ്രചാരണങ്ങളും നടന്നു. വിശ്വാസികൾക്ക് എതിരാണെന്ന നിലയിൽ ചില കേന്ദ്രങ്ങൾ പ്രചാരണം നടത്തുകയും ഒരു വിഭാഗത്തെ സർക്കാരിനും പാർട്ടിക്കും എതിരായി തിരിച്ചുവിടുകയും ചെയ്തു. വിശ്വാസികളുടെ വോട്ട് തിരികെ കൊണ്ടുവരാൻ സിപിഎം ശ്രമിക്കും.

കേരളത്തിൽ ന്യൂനപക്ഷ വർഗീയത ശക്തിപ്പെടുകയാണ്. ജമാഅത്തെ ഇസ്ലാമി, പോപുലർ ഫ്രണ്ട്, എസ് ഡി പി ഐ എന്നീ പേരുകളിലൊക്കെ പ്രവർത്തിക്കുന്ന മുസ്ലിം തീവ്രവാദ സംഘടനകളാണ് ഇതിന് പിന്നിൽ. മുസ്ലീം തീവ്രവാദവും ഹിന്ദുത്വ തീവ്രവാദവും കേരളത്തിൽ ശക്തിപ്പെടുകയാണ്. ഇത് കേരളത്തിന്റെ മതനിരപേക്ഷ അടിത്തറ തകർക്കുന്ന രീതിയിലേക്ക് നീങ്ങുകയാണെന്നും കോടിയേരി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *