ശബരിമല തെരഞ്ഞെടുപ്പ് ആയുധമാക്കും; തടയാൻ ആരുണ്ടെന്ന് നോക്കാമെന്ന് ശ്രീധരൻ പിള്ള

  • 57
    Shares

ശബരിമല വിഷയം ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കാൻ ഉറപ്പിച്ച് ബിജെപി. ശബരിമല വിഷയം പറയുന്നിടത്ത് വിശ്വാസികളെ ചൂഷണം ചെയ്യാനാകുമെന്ന വിലയിരുത്തലിലാണ് ഇത്. പ്രചാരണത്തിൽ ശബരിമല വിഷയം ഉന്നയിക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം അവഗണിക്കാനാണ് രാജ്യം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന ഘടകം തീരുമാനിച്ചിരിക്കുന്നത്.

ശബരിമല വിഷയം പ്രചാരണ ആയുധമാക്കുമെന്നും തടയാൻ ആരുണ്ടെന്ന് നോക്കാമെന്നുമായിരുന്നു സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള പറഞ്ഞത്. ശബരിമല പ്രചാരണ വിഷയത്തിൽ ഉന്നയിക്കുന്നത് തെറ്റാണെന്ന് നേരത്തെ പറഞ്ഞ നേതാവാണ് ശ്രീധരൻ പിള്ള. പതിവ് പോലെ തന്നെയാണ് അദ്ദേഹം തന്റെ നിലപാട് യാതൊരു സങ്കോചവുമില്ലാതെ മാറ്റിപ്പറയുന്നത്

ശബരിമല വിഷയം വർഗീമായി ആളിക്കത്തിച്ച് ബിജെപി സ്ഥാനാർഥികൾക്ക് ഗുണകരമായി മാറ്റിയെടുക്കാമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ഇതിന്റെ ഭാഗമായാണ് ഈ ചുവടുമാറ്റം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *