നാമജപ യാത്രക്കിടെ മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ച സ്ത്രീക്കെതിരെ കേസെടുത്തു

  • 36
    Shares

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ ചരിത്ര വിധിക്കെതിരെ നടക്കുന്ന പ്രതിഷേധ കോലാഹലങ്ങൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതി അധിക്ഷേപവും. ഭക്തരെന്ന പേരിൽ ഒരു സംഘം പത്തനംതിട്ടയിൽ നടത്തിയ നാമജപ യാത്രക്കിടെയാണ് ഒരു സ്്ത്രീ മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ചത്. ചെറുകോൽ സ്വദേശിനി മണിയമ്മ എന്ന സ്ത്രീയാണ് മുഖ്യമന്ത്രി ജാതി പറഞ്ഞ് ആക്ഷേപിച്ചത്.

മണിയമ്മക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. എസ് എൻ ഡി പി യോഗം ഭാരവാഹിയായ വി സുനിൽകുമാർ എന്നായാൾ നൽകിയ പരാതിയിലാണ് കേസ്. മണിയമ്മ മുഖ്യമന്ത്രിയെ ജാതി പറഞ്ഞ് ആക്ഷേപിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

അതിശക്തമായ പ്രതികരണമാണ് ഈ സ്ത്രീയുടെ ജാതി ആക്ഷേപത്തിനെതിരെ ഉണ്ടായത്. വെള്ളാപ്പള്ളി നടേശനടക്കം ഇതിനെതിരെ രംഗത്തുവന്നു. ഈഴവ സമുദായത്തിൽപ്പെട്ട ഒരു മുഖ്യമന്ത്രി കേരളം ഭരിക്കുന്നത് സവർണ കുഷ്ഠ രോഗം പിടിച്ച മനസ്സുള്ളവർക്ക് സഹിക്കുന്നില്ലെന്ന് വെള്ളാപ്പള്ളി തുറന്നടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *