ശബരിമല ദർശനത്തിനെത്തിയ യുവതിക്ക് നേരെ ഒരു സംഘത്തിന്റെ പ്രതിഷേധം; യുവതിയെ പോലീസ് തിരിച്ചയച്ചു

  • 30
    Shares

ശബരിമല ദർശനത്തിനായി ആന്ധ്രപ്രദേശിൽ നിന്നെത്തിയ യുവതിക്ക് നേരെ പമ്പയിൽ ഒരു ആൾക്കൂട്ടത്തിന്റെ പ്രതിഷേധം. 28 വയസ്സുള്ള ഭക്തക്ക് നേരെയാണ് ഒരു സംഘമാളുകൾ തങ്ങളുടെ പതിവ് നാമജപ പ്രതിഷേധവും തടഞ്ഞുവെക്കലും സംഘടിപ്പിച്ചത്.

ഡോളിയിൽ സന്നിധാനത്തേക്ക് പോയ യുവതി മരക്കൂട്ടം വരെ എത്തിയപ്പോഴാണ് പ്രതിഷേധം ഉയർന്നത്. ഇതോടെ യുവതി പോലീസ് പമ്പയിലേക്ക് തിരിച്ചു കൊണ്ടുവന്നു. നാമജപ തടയലുകാരും യുവതിക്ക് പിന്നാലെ പമ്പയിലേക്ക് എത്തി. ഇങ്ങനെയൊരു യുവതി സന്നിധാനത്തേക്ക് പോകുന്ന കാര്യം പോലീസും അറിഞ്ഞിരുന്നില്ല


Nishikanth padoor

          

         

Leave a Reply

Your email address will not be published. Required fields are marked *