സർക്കാർ വിശ്വാസികൾക്കൊപ്പമാണ്; ശബരിമല വിഷയത്തിൽ നിലപാടിൽ മാറ്റമില്ലെന്നും മുഖ്യമന്ത്രി

ശബരിമല വിഷയത്തിൽ സർക്കാർ നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീം കോടതി വിധി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാർട്ടി എല്ലാക്കാലത്തും വിശ്വാസികൾക്കൊപ്പമാണെന്നത് പാർട്ടി വേദികളിൽ തന്നെ ആവർത്തിച്ച് വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു

ശബരിമല വിഷയം നിലനിൽക്കുന്ന സമയത്ത് കേരളത്തിലെ വിവിധയിടങ്ങളിൽ നടന്ന റാലികളിൽ സംസാരിച്ചയാളാണ് താൻ. അത് പരിശോധിച്ചാൽ മതി. വിശ്വാസികൾ കൂടി അണിനിരന്ന പാർട്ടിയാണിത്. ഞങ്ങൾ വിശ്വാസികൾക്ക് എതിരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

വിശ്വാസത്തിന്റെ അട്ടിപ്പേറവകാശികളായി നിന്ന ചിലർ ഞങ്ങളെ വിശ്വാസികൾക്ക് എതിരായി തിരിയുന്നവരാക്കി പ്രചരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. ആ പ്രചാരണം തെരഞ്ഞെടുപ്പിൽ ഉയർന്നുവന്നു. പ്രചാരണത്തെ നേരിടുന്നതിൽ വേണ്ടത്ര ജാഗ്രത തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിൽ ഉണ്ടായില്ല. ശബരിമല വിഷയം എന്താണെന്ന കാമ്പയിനിലേക്ക് ഞങ്ങൾ പോയിരുന്നില്ല. ഇതാണ് സ്വയം വിമർശനപരമായി കണ്ടത്

ശബരിമലയുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ ഇനിയൊരു പ്രചാരണവും നടത്താനില്ല. ഞങ്ങൾ നിയമം കൊണ്ടുവരുമെന്നും നിയമപരിരക്ഷ ഉറപ്പുവരുത്തുമെന്നും പറഞ്ഞ ചിലരുണ്ടായിരുന്നു. എന്നാൽ കേന്ദ്രവക്താക്കൾ തന്നെ നിയമം കൊണ്ടുവരാൻ കഴിയില്ലെന്ന് പരസ്യമായി പറഞ്ഞു. അവരെ വിശ്വസിച്ച ആളുകളെ വഞ്ചിക്കുകയല്ലേ ചെയ്തതെന്നും മുഖ്യമന്ത്രി ചോദിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *