ഭാരതത്തെ തകർക്കാൻ അധോലോക സംഘം പ്രവർത്തിക്കുന്നു; ആസൂത്രണം എ കെ ജി സെന്ററിൽ നിന്ന്: പി എസ് ശ്രീധരൻ പിള്ള
ഭാരതത്തെ തകർക്കാൻ ഒരു അധോലോക സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. തീവ്രവാദ ശക്തികളുടെ പിൻബലത്തോട് കൂടിയെത്തുന്ന ഒരുപറ്റം ആളുകളാണ് ശബരിമലയിലേക്ക് വരുന്നതെന്നും ശ്രീധരൻ പിള്ള ആരോപിച്ചു.
അധോലോകത്തിന്റെ സന്തതികളാണ് ദർശനത്തിനെത്തിയ യുവതികൾ. ആസൂത്രിതമായാണ് അവർ പ്രവർത്തിക്കുന്നത്. ഇത്തരം ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നത് പോലീസ് സംവിധാനവും ഭരണസംവിധാനവുമാണ്. എ കെ ജി സെന്ററിൽ ഇതെല്ലാം ആസൂത്രണം ചെയ്യുന്ന ശക്തികളുടെയും ഇവരുടെ പങ്കും പകൽ പോലെ വ്യക്തമാണ്. ദേശീയ ഏജൻസികൾ ഈ വിഷയങ്ങൾ അന്വേഷിക്കണം
ചെന്നൈയിൽ നിന്നെത്തിയ മനിതി സംഘത്തെ സംഘപരിവാർ പ്രസ്ഥാനങ്ങളും ഭക്തരും ചേർന്ന് തടഞ്ഞ് വിശ്വാസത്തെ സംരക്ഷിക്കാൻ രംഗത്തുവന്നു. ബിജെപി ഉൾപ്പെടെയുള്ളവർക്ക് അത് സാധിച്ചതിൽ ചാരിതാർഥ്യമുണ്ട്. ആരാണ് അവരെ തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവന്നതെന്നും ശ്രീധരൻ പിള്ള ചോദിച്ചു