സർക്കാരുമായി ഇപ്പോൾ ചർച്ചക്കില്ലെന്ന് തന്ത്രി കുടുംബം; സമവായ നീക്കങ്ങൾ പാളി

  • 4
    Shares

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സർക്കാരുമായി ഇപ്പോൾ ചർച്ചക്കില്ലെന്ന് തന്ത്രി കുടുംബം. സുപ്രീം കോടതി വിധിക്കെതിരെ പുന:പരിശോധനാ ഹർജിയിൽ തീരുമാനമായ ശേഷമേ ചർച്ചക്കുള്ളുവെന്നാണ് താഴമൺ തന്ത്രി കുടുംബം അറിയിച്ചിരിക്കുന്നത്. എൻ എസ് എസുമായുള്ള കൂടിയാലോചനക്ക് ശേഷമാണ് ഇക്കാര്യം അറിയിച്ചത്

പുന:പരിശോധന ഹർജി നൽകിയിട്ടുണ്ട്. ഇതിലെ വിധി വന്നതിന് ശേഷമാകാം ചർച്ചകളെന്ന് തന്ത്രി കണ്ഠരര് മോഹനര് പറഞ്ഞു. തുലാമാസ പൂജാസമയത്ത് വനിതാ പോലീസിനെ മല കയറ്റുന്നത് ആചാരലംഘനമാണെന്ന് മന്ത്രി പറഞ്ഞു.

ശബരിമല വിഷയത്തിൽ പ്രതിഷേധം ശക്തമായതോടെയാണ് തന്ത്രി കുടുംബവുമായി ചർച്ചക്ക് സർക്കാർ തയ്യാറായത്. അതേസമയം സർക്കാർ ഓർഡിനൻസിനെ കുറിച്ച് ചിന്തിക്കണമെന്ന് രാഹുൽ ഈശ്വർ ആവശ്യപ്പെട്ടു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *