രാഷ്ട്രീയക്കാർ തമ്പടിക്കുന്നത് ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു; പാർട്ടിക്കാർക്ക് മാത്രം തൊഴുതാൽ മതിയോയെന്ന് എസ് പി യതീഷ് ചന്ദ്ര

Loading...
  • 202
    Shares

ശബരിമലയിൽ രാഷ്ട്രീയക്കാരുടെ ഇടപെടൽ സാധാരണ ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി എസ് പി യതീഷ് ചന്ദ്ര. പാർട്ടിക്കാർക്ക് മാത്രം ശബരിമലയിൽ തൊഴുതാൽ മതിയോ, സാധാരണക്കാരായ ഭക്തർക്കും തൊഴേണ്ടെയെന്ന് എസ് പി ചോദിച്ചു. നേതാക്കൾ അടക്കം തൊഴുതു മടങ്ങുന്നതിൽ യാതൊരു പ്രശ്‌നവുമില്ല. എന്നാൽ സന്നിധാനത്തെ രാഷ്ട്രീയ വേദിയാക്കാൻ അനുവദിക്കില്ല

കുട്ടികളെ കാണിച്ച് സന്നിധാനത്ത് തമ്പടിക്കാൻ അനുവദിക്കില്ല. ഇന്നലെ സന്നിധാനത്ത് രാത്രിയുണ്ടായ പ്രശ്‌നങ്ങളുടെ സാഹചര്യത്തിൽ നേതാക്കളെ ക്യാമ്പ് ചെയ്യാൻ അനുവദിക്കില്ല. ഒരു മണിക്ക് നട അടക്കുന്നതിന് മുമ്പ് ഭക്തർ തൊഴുതിറങ്ങണം. ആയിരക്കണക്കിന് ഭക്തർ ശബരിമലയിൽ ദിനംപ്രതി പോകുന്നുണ്ട്. ചിലരെ മാത്രം ഞങ്ങൾ പരിശോധിക്കുന്നത് എന്തിനാണെന്ന് സാമാന്യ ബുദ്ധിയുള്ളവർക്ക് മനസ്സിലാകില്ലേയെന്നും എസ് പി ചോദിച്ചു.

ഭക്തർക്ക് സുഖമമായി ദർശനം നടത്താൻ അനുവദിക്കുകയാണ് പോലീസിന്റെ ലക്ഷ്യം. അങ്ങനെയുള്ള പോലീസുകാർക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വളരെ മോശമായ രീതിയിൽ ചിലർ അവരവരുടെ നിലവാരത്തിനനുസരിച്ച് പലതും പ്രചരിപ്പിക്കുന്നുണ്ട്. തേങ്ങ കൊണ്ട് തലയ്ക്കടിക്കുക പോലുള്ള കാര്യങ്ങൾ ചെയ്യുന്ന അക്രമകാരികളെ അറസ്റ്റ് ചെയ്യുന്നത് ഭക്തരുടെ സംരക്ഷണം ഉറപ്പ് വരുത്താനാണെന്നും യതീഷ് ചന്ദ്ര പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *