കോൺഗ്രസ് അധികാരത്തിലെത്തിയാൽ ശബരിമലയിൽ നിയമനിർമാണം നടത്തുമെന്ന് കെ സുധാകരൻ
ശബരിമലയിൽ ബിജെപി മൂന്നാംകിട രാഷ്ട്രീയം കളിക്കുന്നതായി കോൺഗ്രസ് നേതാവ് കെ സുധാകരൻ. ശബരിമലയിലെ ഇപ്പോഴത്തെ ആക്ടിവിസ്റ്റുകൾ ബിജെപിക്കാരാണ്. മൂന്നാംകിട രാഷ്ട്രീയമാണ് ബിജെപി കളിക്കുന്നത്. കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ ശബരിമല വിഷയത്തിൽ നിയമനിർമാണം നടത്തുമെന്നും കെ സുധാകരൻ പറഞ്ഞു.
ശബരിമലയിൽ ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലെന്ന് സന്ദർശനത്തിന് എത്തിയ കോൺഗ്രസ് നേതാക്കൾ ഇന്നാരോപിച്ചിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ, വി എസ് ശിവകുമ്ാർ, അടൂർ പ്രകാശ് എന്നിവരാണ് ശബരിമല സന്ദർശിച്ചത്. ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ യുദ്ധകാലടിസ്ഥാനത്തിലാണ് പുനർനിർമാണം നടക്കുന്നതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.