ബിജെപി രാഷ്ട്രീയ നാടകം അവസാനിപ്പിക്കണമെന്ന് കെ സുധാകരൻ

  • 15
    Shares

ശബരിമല വിഷയത്തിൽ ബിജെപിയുടെ രാഷ്ട്രീയ നാടകം അവസാനിപ്പിക്കണമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ സുധാകരൻ. ശ്രീധരൻ പിള്ളയെ പോലുള്ള വലിയ മനുഷ്യർ നുണ പറയരുത്. സുപ്രീം കോടതി വിധിക്കെതിരെ നിയമനിർമാണത്തിന് അവസരമുണ്ടെന്നിരിക്കെ അങ്ങനെ പറ്റില്ലെന്നാണ് ശ്രീധരൻ പിള്ള പറയുന്നത്.

ശബരിമ കേസിൽ ബിജെപി ഓന്തിനെ പോലെ നിറം മാറുന്നവരാണ്. കേസിന്റെ തുടക്കം മുതൽ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. ശബരിമല യുവതി പ്രവേശനത്തിനായി കേസ് നൽകിയവരെല്ലാം ബിജെപി ബന്ധമുള്ളവരാണെന്നും സുധാകരൻ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *