ആചാരലംഘനം നടത്തിയിട്ടെങ്കിൽ വത്സൻ തില്ലങ്കേരിയെ 41 ദിവസം ഭജനമിരുത്താമെന്ന് കെ സുരേന്ദ്രൻ

  • 18
    Shares

ശബരിമലയിൽ ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി ആചാര ലംഘനം നടത്തിയിട്ടുണ്ടെങ്കിൽ 41 ദിവസം ഭജനമിരുത്താൻ സംഘപരിവാർ തയ്യാറെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. തന്ത്രി കൽപ്പിക്കുന്ന പ്രായശ്ചിത്തം ചെയ്താൽ തീരുന്ന കുറ്റമേ വത്സൻ തില്ലങ്കേരി ചെയ്തിട്ടുള്ളു. എന്നാൽ ദേവസ്വം ബോർഡ് അംഗം ശങ്കർ ദാസ് ചെയ്തത് പൊറുക്കാനാകാത്ത തെറ്റാണ്. കോടതിയെ സമീപിച്ചാൽ ശങ്കർ ദാസ് കുടുങ്ങുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു

കാസർകോട് മധൂറിൽ എൻഡിഎ നേതൃത്വത്തിൽ ആരംഭിച്ച ശബരിമല സംരക്ഷണ രഥയാത്രയുടെ ഉദ്ഘാടന യോഗത്തിലാണ് സുരേന്ദ്രന്റെ വാക്കുകൾ. പി എസ് ശ്രീധരൻ പിള്ളയും തുഷാർ വെള്ളാപ്പള്ളിയും ചേർന്നാണ് രഥയാത്ര നയിക്കുന്നത്. ബി എസ് യെദ്യൂരപ്പ രഥയാത്ര ഉദ്ഘാടനം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *