തന്ത്രിമാരെ മാറ്റിയ ചരിത്രം മുമ്പുമുണ്ട്; താഴമൺ കുടുംബത്തിന് മറുപടിയുമായി ദേവസ്വം മന്ത്രി

  • 27
    Shares

ശബരിമല തന്ത്രിയെ ചോദ്യം ചെയ്യാൻ സർക്കാരിനോ ദേവസ്വം ബോർഡിനോ അധികാരമില്ലെന്ന താഴമൺ മഠത്തിന്റെ വാർത്താ കുറിപ്പിന് മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തന്ത്രിമാരെ മാറ്റിയ ചരിത്രം മുമ്പുമുണ്ട്. സുപ്രീം കോടതി വരെ പോയിട്ടും വധി തന്ത്രിമാർക്ക് അനുകൂലമായിട്ടില്ലെന്നും കടകംപള്ളി പറഞ്ഞു

തെറ്റുകണ്ടാൽ നടപടിയെടുക്കാൻ ദേവസ്വം ബോർഡിന് അധികാരമുണ്ട്. തന്ത്രിമാർ ദേവസ്വം മാനുവൽ അനുസരിക്കുന്നുണ്ടോയെന്നതാണ് പ്രശ്‌നം. വിശദീകരണം നൽകുകയായിരുന്നു ഉചിതം. ഇത്തരത്തിലൊരു പ്രസ്താവന ഇറക്കിയത് അനുചിതമാണെന്നും കടകംപള്ളി പറഞ്ഞു

തന്ത്രിപദവി ലഭിച്ചത് ബിസി 100ൽ പരശുരാമ മഹർഷിയിൽ നിന്നുമാണ്. തന്ത്രിയെ നിയമിക്കുന്നത് ദേവസ്വം ബോർഡല്ലെന്നും താഴമൺ മഠം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞിരുന്നുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *