വോട്ടാണ് ലക്ഷ്യം: ആർ എസ് എസിന്റെ ശബരിമല കർമസമിതിയുടെ നാമജപ പ്രതിഷേധം ഇന്ന്

  • 37
    Shares

തെരഞ്ഞെടുപ്പ് അടുത്തതോടെ ശബരിമല വിഷയം പരമാവധി ആളിക്കത്തിക്കാനുള്ള നീക്കവുമായി ആർ എസ് എസ്. സംഘപരിവാറിന്റെ ശബരിമല പ്രതിഷേധ സ്‌ക്വാഡായ കർമസമിതിയുടെ നേതൃത്വത്തിൽ ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ നാമജപ മുദ്രവാക്യങ്ങളുമായി ആർ എസ് എസുകാർ ധർണയിരിക്കും. കൂറ്റൻ ഫ്‌ളക്‌സുകളും നോട്ടീസുകളും നാടൊട്ടുക്ക് പ്രചരിപ്പിച്ചാണ് ആർ എസ് എസിന്റെ പരിപാടി

വീടുകളിൽ ഭക്തരെന്ന പേരിൽ ലഘുലേഖാ വിതരണവും ആർ എസ് എസ് നടത്തുന്നുണ്ട്. മണ്ഡലമേതായാലും മണ്ഡലകാലം മറക്കരുതെന്ന മുദ്രവാക്യമാണ് കർമസമിതി ഉയർത്തുന്നത്. അതേസമയം മണ്ഡലകാലത്ത് ഹർത്താൽ നടത്തി അഴിഞ്ഞാടിയും ശബരിമലയിൽ എത്തിയ ഭക്തരെ ആക്രമിച്ചതുമായ സംഭവങ്ങളൊന്നും ലഘുലേഖയിൽ പരാമർശിക്കുന്നില്ല. അക്രമം നടത്തിയ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തെ കള്ളക്കേസിൽ കുടുക്കിയെന്നാണ് ആർ എസ് എസിന്റെ ശബരിമല കർമസമിതിയുടെ നോട്ടീസിൽ പറയുന്നത്.

സമിതിയുടെ ഒരു ബന്ധവുമില്ലെന്നാണ് ബിജെപി പറയുന്നത്. തെരഞ്ഞെടുപ്പിന് 10 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വിഷയം എങ്ങനെയെങ്കിലും ആളിക്കത്തിച്ച് സംഘപരിവാർ പെട്ടിയിൽ വോട്ടാക്കി മാറ്റാനുള്ള അവസാനശ്വാസമാണ് ആർ എസ് എസ് വലിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *