ശബരിമല ഹർത്താൽ: 1097 കേസിലും സംഘപരിവാർ നേതാക്കളെ പ്രതികളാക്കുമെന്ന് പോലീസ്

  • 35
    Shares

ശബരിമല യുവതി പ്രവേശനത്തിനെതിരെ സംഘപരിവാർ സംസ്ഥാനത്ത് നടത്തിയ ഹർത്താലുകളിൽ നടന്ന അക്രമസംഭവങ്ങളിൽ രജിസ്റ്റർ ചെയ്ത 1097 കേസുകളിലും നേതാക്കളെ പ്രതികളാക്കുമെന്ന് പോലീസ് ഹൈക്കോടതിയിൽ. കെ പി ശശികല, കെ എസ് രാധാകൃഷ്ണൻ, ടി പി സെൻകുമാർ, പി എസ് ശ്രീധരൻ പിള്ള, കെ സുരേന്ദ്രൻ, എം ടി രമേശ്, എ എൻ രാധകൃഷ്ണൻ, എം ടി രമേശ്, പി കെ കൃഷ്ണദാസ്, വി മുരളീധരൻ, ഒ രാജഗോപാൽ തുടങ്ങിയവരെ എല്ലാ കേസുകളിലും പ്രതികളാക്കും

എഡിജിപി അശോക് കുമാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. ചില കേസുകളിൽ ഇവരെ പ്രതികളാക്കി കോടതിയിൽ റിപ്പോർട്ട് നൽകിക്കഴിഞ്ഞു. മറ്റ് കേസുകളിൽ പ്രതിയാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

സംഘപരിവാറിന്റെ ശബരിമല കർമസമിതി നടത്തിയ ഹർത്താലിൽ സംസ്ഥാനത്ത് വ്യാപകമായി അക്രമസംഭവങ്ങൾ അരങ്ങേറിയിരുന്നു. കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാകുകയും പോലീസുകാർ അടക്കം നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *