ഇരുമുടിക്കെട്ടിന് പകരം കല്ലും കുറുവടിയുമായി വരുന്നവർ മാത്രം പേടിച്ചാൽ മതി; മുന്നറിയിപ്പായി കേരളാ പോലീസിന്റെ ട്രോൾ
ശബരിമലയിൽ കലാപം അഴിച്ചുവിടാനുള്ള ക്രിമിനൽ സംഘങ്ങൾക്ക് മുന്നറയിപ്പായി കേരളാ പോലീസിന്റെ ട്രോൾ. ഇരുമുടിക്കെട്ടിന് പകരം കരിങ്കല്ലും കുറുവടിയുമായി വരുന്നവർ മാത്രം ഞങ്ങളെ പേടിച്ചാൽ മതിയെന്നാണ് ട്രോളിലൂടെ കേരളാ പോലീസ് പറയുന്നത്.
പോസ്റ്റിന്റെ പൂർണരൂപം
നമ്മുടെ നാടിൻറെ സമാധാനന്തരീക്ഷം കാത്തുസൂക്ഷിക്കേണ്ടത് പോലീസിനോടൊപ്പം നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. ഗൂഢലക്ഷ്യങ്ങളോടെ സമൂഹമാധ്യമങ്ങൾ വഴിയും അല്ലാതെയും നടത്തുന്ന വ്യാജപ്രചാരണങ്ങൾ നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. ലഹളയ്ക്കായുള്ള ആഹ്വാനങ്ങളും, വർഗ്ഗീയത പരത്തുന്ന സാമൂഹ്യ മാധ്യമ പോസ്റ്റുകളും, വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നത് ശിക്ഷാർഹമാണ്. നമ്മുടെ നാടിൻറെ സമാധാനം കാത്തുസൂക്ഷിക്കുന്നതിനു ഒറ്റക്കെട്ടായി നമുക്ക് കാവലാളാകാം. വ്യാജ വാർത്തകളും സ്പർദ്ധ വളർത്തുന്ന പോസ്റ്റുകളും ഷെയർ ചെയ്യാതിരിക്കുക.
നമ്മുടെ നാടിൻറെ സമാധാനന്തരീക്ഷം കാത്തുസൂക്ഷിക്കേണ്ടത് പോലീസിനോടൊപ്പം നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. …
Posted by Kerala Police on Thursday, 18 October 2018