ആശയസംവാദത്തിന് ശ്രീധരൻ പിള്ളയെ വെല്ലുവിളിക്കുന്നു; ശബരിമല തീർഥാടകരെ ബന്ദികളാക്കി സമരം നടത്തരുതെന്നും കോടിയേരി

  • 7
    Shares

കമ്മ്യൂണിസ്റ്റുകാർക്കെതിരെയാണ് ബിജെപിയുടെ സമരമെങ്കിൽ തെരുവിലിറങ്ങി ആശയപ്രചാരണം നടത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സർക്കാരിനെതിരെയാണ് സമരമെങ്കിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തണം. അല്ലാതെ ശബരിമലയിലേക്ക് പോകുന്ന ഭക്തരെ ബന്ദികളാക്കി സമരം നടത്തരുത്. ആശയ സംവാദത്തിന് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയെ വെല്ലുവിളിക്കുന്നുവെന്നും കോടിയേരി കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു

സ്ത്രീകളെയും കുട്ടികളെയും മുൻനിർത്തിയുള്ള സമരത്തിൽ നിന്ന് ബിജെപി പിൻമാറണം. സുപ്രീം കോടി വിധി നടപ്പാക്കാതെ മറ്റ് മാർഗമില്ലെന്ന് പറയുന്നത് ബിജെപിയുടെ തന്നെ നേതാവായ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗാണ്. കമ്മ്യൂണിസ്റ്റുകൾ ശബരിമലയെ തകർക്കാൻ എന്ത് ശ്രമം നടത്തിയെന്ന് ബിജെപി പറയണം.

ശബരിമലയെ പിടിച്ചെടുക്കാനാണ് ബിജെപിയുടെ ശ്രമം. ഇതിനായി അമ്പതിനായിരം വളണ്ടിയർമാരെ തയ്യാറാക്കി വെച്ചിട്ടുണ്ട്. ഇവരാണ് ഓരോ ദിവസവും വന്ന് പ്രശ്‌നങ്ങളുണ്ടാക്കുന്നത്. സുപ്രീം കോടതി വിധിയെ അനുകൂലിക്കുന്നവരാണ് സിപിഎം. എന്നാൽ ഇതുവരെ സ്ത്രീകളോട് അവിടെ പോകണമെന്ന് പറഞ്ഞിട്ടില്ല.

ഇന്ന് യുഡിഎഫ് നേതാക്കൾ കാര്യം മനസ്സിലായി പമ്പ വരെ പോയി മടങ്ങി. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം ഭക്തരോട് പ്രശ്‌നങ്ങളുണ്ടോയെന്ന് ചോദിച്ചപ്പോൾ ഒരു ഭക്തരും പരാതി പറഞ്ഞില്ല. രാഹുൽ ഗാന്ധിയുടെ നിലപാടിനെ തള്ളി ബിജെപിക്ക് മൂർച്ച കൂട്ടാൻ എടുത്ത നിലപാടിൽ നിന്ന് യുഡിഎഫ് പിൻമാറണമെന്നും കോടിയേരി ആവശ്യപ്പെട്ടു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *