മകരവിളക്ക് നാളെ; ക്രമീകരണങ്ങൾ പൂർത്തിയാകുന്നു; നിരീക്ഷണസമിതി ഒരുക്കങ്ങൾ വിലയിരുത്തും

  • 6
    Shares

ശബരിമല മകരവിളക്ക് നാളെ. സന്നിധാനത്തും ദർശനത്തിന് അനുവാദമുള്ള കേന്ദ്രങ്ങളിലും ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. ക്രമീകരണങ്ങളിൽ ഹൈക്കോടതി മേൽനോട്ട സമിതി ഇന്ന് അവസാനവട്ട വിലയിരുത്തലുകൾ നടത്തും.

നാളെ വൈകുന്നേരത്തോടെ തിരുവാഭരണഘോഷയാത്ര സന്നിധാനത്ത് എത്തും. മകരവിളക്ക് ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി ദേവസ്വം ബോർഡും ഇന്ന് അവലോകന യോഗം ചേരും. മൂന്ന് ലക്ഷത്തോളം തീർഥാടകർ മകരവിളക്ക് ദർശനത്തിനായി സന്നിധാനത്ത് എത്തിച്ചേരുമെന്നാണ് കരുതുന്നത്.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *