മണ്ഡല മകര വിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു; പുതിയ മേൽശാന്തിമാർ ചുമതലയേറ്റു
മണ്ഡല മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു. മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരിയാണ് തന്ത്രി കണ്ഠര് രാജീവർക്കൊപ്പം നട തുറന്നത്. ഇതിന് ശേഷം ഇരുവരും ചേർന്ന് പതിനെട്ടാം പടിക്ക് താഴെ ആഴി തെളിയിച്ചു. പുതിയ മേൽശാന്തിമാർ പതിനെട്ടാംപടി ചവിട്ടി സന്നിധാനത്ത് എത്തി ദർശനത്തിന് ശേഷം ചുമതലയേറ്റു.