ദർശനത്തിനായി 45 സ്ത്രീകൾ ശബരിമലയിലേക്ക്; ആന്ധ്രയിൽ നിന്നെത്തിയ യുവതി എരുമേലിയിൽ യാത്ര അവസാനിപ്പിച്ചു

Loading...
  • 29
    Shares

ശബരിമല ദർശനത്തിനായി ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മനിതി സംഘടനയുടെ നേതൃത്വത്തിൽ 45 സ്ത്രീകൾ ഇന്ന് വൈകുന്നേരത്തോടെ ശബരിമലയിലേക്ക് തിരിക്കും. പല സംഘങ്ങളായി കോട്ടയത്ത് എത്തിയ ശേഷം ഒന്നിച്ച് പമ്പയിലേക്ക് പോകാനാണ് തീരുമാനം

പ്രതിഷേധങ്ങളുണ്ടായാലും പോലീസ് സുരക്ഷയിൽ ശബരിമലയിൽ എത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് ഇവർ പറയുന്നു. പല നഗരങ്ങളിൽ നിന്നാണ് 45 സ്ത്രീകൾ എത്തുന്നത്. ഇതിൽ ചെന്നൈയിൽ നിന്ന് ഒമ്പത് പേരും മധുരയിൽ നിന്ന് രണ്ട് പേരും ഒഡീഷയിൽ നിന്ന് അഞ്ച് പേരും ഛത്തിസ്ഗഢിൽ നിന്ന് ഒരു യുവതിയുമാണുള്ളത്. ഒഡീഷ, ഛത്തിസ്ഗഢ് എന്നിവിടങ്ങളിൽ നിന്നുള്ളവർ യാത്ര ആരംഭിച്ചു കഴിഞ്ഞു. തമിഴ്‌നാട്ടിൽ നിന്നുള്ളവർ ഇന്ന് പുറപ്പെടും

കർണാടക, വയനാട്, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് 25 പേർ ബസിൽ കോട്ടയത്ത് എത്തും. വ്രതമെടുത്ത് കെട്ടും നിറച്ചാണ് ഇതിൽ പലരും എത്തുന്നത്.

അതേസമയം ഇന്നലെ ദർശനത്തിനായി എത്തിയ 43കാരി ആന്ധ്ര സ്വദേശിനി എരുമേലിയിൽ യാത്ര അവസാനിപ്പിച്ചു. പ്രതിഷേധമുണ്ടാകുമെന്ന പോലീസ് നിർദേശത്തെ തുടർന്നാണ് ഇവർ യാത്ര അവസാനിപ്പിക്കാൻ തീരുമാനിച്ചത്. സുപ്രീം കോടതി വിധി വിശ്വസിച്ചാണ് യുവതി കേരളത്തിലെത്തിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *