100 പോലീസുകാരുടെ സുരക്ഷാ വലയം; യുവതി മല കയറാനൊരുങ്ങുന്നു
ശബരിമല ദർശനത്തിനായി പമ്പയിൽ എത്തിയ യുവതിക്ക് പോലീസ് സുരക്ഷ ഒരുക്കും. ദളിത് ഫെഡറേഷൻ നേതാവ് മഞ്ജുവാണ് ശബരിമല ദർശനത്തിനായി എത്തിയിരിക്കുന്നത്. ഇവരുമായി ഉന്നത പോലീസ് ഉദ്യോഗസ്ഥർ ചർച്ച നടത്തിയിരുന്നു. മടക്കി അയക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും ദർശനം വേണമെന്ന നിലപാടിലായിരുന്നു മഞ്ജു. ഇതോടെയാണ് സുരക്ഷ ഒരുക്കാൻ തീരുമാനിച്ചത്.
100 പോലീസുകാരുടെ സുരക്ഷയാണ് യുവതിക്ക് ഒരുക്കുക എന്നറിയുന്നു. 20 പോലീസുകാർ മുന്നിലും 80 പോലീസുകാർ പിന്നിലുമായി മഞ്ജുവിനെ മല കയറ്റാനാണ് നീക്കം. എഡിജിപി അനിൽകാന്ത്, ഐജിമാരായ ശ്രീജിത്ത്, മനോജ് എബ്രഹാം തുടങ്ങിയ ഉദ്യോഗസ്ഥരും പമ്പയിലുണ്ട്. അതേസമയം ഇവർ യുവതിക്കൊപ്പം അനുഗമിക്കില്ലെന്നാണ് അറിയുന്നത്. സബ് കലക്ടറാകും പോലീസ് സംഘത്തോടൊപ്പം പോകുക.
അതേസമയം യുവതി മല കയറാൻ തുടങ്ങുന്നുവെന്ന വാർത്ത പരന്നതോടെ പ്രതിഷേധക്കാർ ആളെക്കുട്ടി സംഘടിക്കാൻ ആരംഭിച്ചിട്ടുണ്ട്. കനത്ത പ്രതിഷേധം തന്നെ സന്നിധാനത്ത് നേരിടേണ്ടി വരുമെന്നാണ് കരുതുന്നത്.