ശബരിമല: അനധികൃതമായി നിർമിച്ച കെട്ടിടങ്ങൾ പൊളിച്ചുനീക്കണമെന്ന് സുപ്രീം കോടതി
ശബരിമലയിൽ അനധികൃതമായി നിർമിച്ച കെട്ടിടങ്ങൾ പൊളിച്ചുനീക്കണമെന്ന് സുപ്രീം കോടതി. അനധികൃതമായി നിർമിച്ച കെട്ടിടങ്ങൾ അറ്റകുറ്റപ്പണി നടത്തി നിലനിർത്തുന്നതിനെ കോടതി ചോദ്യം ചെയ്തു.
മാസ്റ്റർ പ്ലാൻ അനുസരിച്ചാകണം ശബരിമലയിലെ നിർമാണം. നിയമപരമായ കെട്ടിടങ്ങൾക്ക് മാത്രം അറ്റകുറ്റപ്പണി നടത്താം. ജില്ലാ കലക്ടർ, ദേവസ്വം ബോർഡ്, സംസ്ഥാന സർക്കാർ എന്നിവക്കാണ് നിയമപരമായ കെട്ടിടങ്ങൾ കണ്ടെത്താനുള്ള ചുമതല.