ശബരിമല മാസ്റ്റർ പ്ലാനിനായി കിഫ്ബിയിൽ നിന്ന് 142 കോടി രൂപ
ശബരിമല മാസ്റ്റർ പ്ലാനിൽ വിവിധ പദ്ധതികൾക്കായി കിഫ്ബിയിൽ നിന്ന് 142 കോടി രൂപ അനുവദിക്കും. പമ്പയിൽ 10 എംഎൽഡി സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, നിലയ്ക്കൽ, റാന്നി എന്നിവിടങ്ങളിൽ പാർക്കിംഗ് സൗകര്യങ്ങൾ, എരുമേലി, പമ്പ, കീഴില്ലം എന്നിവിടങ്ങിൽ ഇടത്താവളം എന്നിവയാണ് പൂർത്തികരിക്കുക.
2016-17 ബജറ്റിലാണ് ശബരിമല മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്. ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണികൾക്ക് കഴിഞ്ഞ വർഷം വകയിരുത്തിയ 140 കോടി ഇക്കൊല്ലം 200 കോടിയായി വർധിപ്പിച്ചു. ശുദ്ധജലത്തിന് 1.22 കോടിയും പോലീസ് ഡ്യൂട്ടിക്കായി 8.5 കോടിയും നീക്കി വെച്ചു. ഭക്തർക്ക് സൗകര്യങ്ങളൊരുക്കാൻ ശബരിമല മേഖലയിലെ പഞ്ചായത്തുകൾക്കത് 3.2 കോടി രൂപ നൽകും.