ശബരിമല ദർശനത്തിന് അനുമതി തേടി 550 യുവതികൾ; മണ്ഡലകാലം സുഗമമാകില്ല

  • 36
    Shares

ശബരിമല തീർഥാടനത്തിന് അനുമതി തേടി കൂടുതൽ യുവതികൾ രംഗത്ത്. 10നു 50നും ഇടയിൽ പ്രായമുള്ള 550 യുവതികളാണ് പോലീസിന്റെ വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഇതിൽ കൂടുതലും.

തീർഥാടനത്തിനായി ഇതുവരെ മൂന്നരലക്ഷം പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടുതൽ പേർ ഇനിയും ബുക്ക് ചെയ്യുമെന്നാണ് പോലീസ് കരുതുന്നത്. സംഘ്പരിവാർ ഗുണ്ടകൾ നടത്തിയ അക്രമസംഭവങ്ങളൊന്നും ദർശനത്തിന് എത്തണമെന്ന യുവതികളുടെ ആഗ്രഹത്തെ പിന്നോട്ടേക്ക് അടിച്ചിട്ടില്ലെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.

രജിസ്റ്റർ ചെയ്ത യുവതികളുടെ പേരുവിവരങ്ങൾ പോലീസ് രഹസ്യമായാണ് സൂക്ഷിക്കുന്നത്. വിവരം ചോർന്നാൽ സംഘപരിവാറുകാർ ഇവരുടെ വീടുകളിൽ വരെ അക്രമം നടത്തുമെന്നത് ഉറപ്പാണ്. ശബരിലമയിൽ യാതൊരു ആശങ്കക്കും ഇടയില്ലെന്നും സുരക്ഷിതമായ ദർശനത്തിന് എല്ലാ ക്രമീകരണവും നടത്തിയതായും ഡിജിപി അറിയിച്ചു

 


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *