ഒരു മണിക്കൂർ നേരത്തെ ശുദ്ധിക്രിയകൾക്ക് ശേഷം ശബരിമല നട വീണ്ടും തുറന്നു; തീർഥാടകരെ കയറ്റിവിട്ടു തുടങ്ങി

  • 32
    Shares

യുവതികൾ കയറിയതിനെ തുടർന്ന് തന്ത്രിയുടെ നിർദേശപ്രകാരം അടച്ച ശബരിമല നട വീണ്ടും തുറന്നു. ഒരു മണിക്കൂർ നീണ്ടുനിന്ന പരിഹാര ക്രിയകൾക്ക് ശേഷമാണ് നട തുറന്നിരിക്കുന്നത്. ഇതോടെ സന്നിധാനത്തേക്ക് പതിനെട്ടാം പടി വഴി തീർഥാടകരെ കയറ്റിവിട്ടു തുടങ്ങി.

യുവതികൾ കയറിയതിനെ തുടർന്ന് ശുദ്ധിക്രിയ വേണമെന്ന് തന്ത്രിയും മേൽശാന്തിയും തീരുമാനിക്കുകയായിരുന്നു. ദേവസ്വം ബോർഡിന്റെ അനുമതി കൂടാതെയാണ് തന്ത്രി തന്നിഷ്ടപ്രകാരം നട അടച്ചത്. ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്. ശബരിമലിയൽ നടന്നത് അയിത്താചാരണം ആണെന്നും സുപ്രീം കോടതി ഇടപെടണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തന്ത്രിയുടെ നിലപാടിനെതിരെ രംഗത്തുവന്നിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *