നിലയ്ക്കലിൽ സമരം വീണ്ടും തുടങ്ങി; പോലീസ് സന്നാഹം ശക്തമാക്കി

Loading...
  • 24
    Shares

ശബരിമലയിൽ സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയെ എതിർക്കുന്നവരുടെ സമരം നിലയ്ക്കലിൽ പുനരാരംഭിച്ചു. ഇന്ന് രാവിലെ പോലീസ് സമരപ്പന്തൽ പൊളിച്ചുനീക്കുകയും സമരക്കാരെ തുരത്തിയോടിക്കുകയും ചെയ്തിരുന്നു. എന്നാൽ തീവ്രഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ സംഘടിച്ചെത്തിയ സംഘം സമരം വീണ്ടും പുനരാരംഭിച്ചു

ബിജെപിക്കാരുടെ നേതൃത്വത്തിൽ റോഡിൽ കുത്തിയിരുന്നുള്ള പ്രതിഷേധവും അരങ്ങേറുകയാണ്. ഹിന്ദു ഐക്യവേദി പ്രദേശത്ത് ഉപവാസ സമരം ആരംഭിച്ചു. ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് സമരം. കോൺഗ്രസ് നേതാക്കളായ കെ സുധാകരൻ, അടൂർ പ്രകാശ്, പി സി ജോർജ് എന്നിവരും സമരത്തിൽ പങ്കെടുക്കുകയാണ്.

പമ്പയിൽ തന്ത്രി കുടുംബത്തിന്റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. വനിതാ പോലീസുകാരെ അടക്കം രാഹുൽ ഈശ്വറിന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞു. നിലയ്ക്കലും പമ്പയിലുമായി വനിതാ പോലീസുകാരെയടക്കം 1000 പോലീസുകാരെ നിയോഗിച്ചു. ഐജി മനോജ് എബ്രഹാം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. രണ്ട് എസ് പിമാരും പോലീസ് സംഘത്തിന് നേതൃത്വം നൽകുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *